ലോബിയിങിന് സെലിബ്രറ്റി ജേണലിസ്റ്റുകള്‍?

പരസ്യ സ്ഥാപനങ്ങളും കമ്പനികളുടെ പ്രചാരജോലികള് ചെയ്യുന്ന സ്ഥാപനങ്ങളും സ്വന്തമായുള്ള നീര റാഡിയയുമായി രാജ്യത്തെ പ്രധാന മാധ്യമ പ്രവര്‍ത്തകര്‍ ടെലഫോണില്‍ നടത്തിയ സംഭാഷണങ്ങളാണ് ഇത്തരമൊരു ആരോപണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.
സിബിഐ 2 ജി കുംഭകോണകേസില്‍ കോടതിയില്‍ സമര്‍പ്പിച്ചവയാണ് 180 എണ്ണം വരുന്ന ഈ ഫോണ്‍ സംഭാഷണങ്ങള്‍. മധ്യമ പ്രവര്‍ത്തകര്‍ വ്യവസായികള്‍ക്ക് വേണ്ടിയും രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടിയും മധ്യവര്‍ത്തി ജോലികള്‍ ചെയ്യുന്നതായാണ് ഈ സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.
രാജ്യത്തെ പ്രധാനപ്പെട്ട് ഇംഗ്ലീഷ് വാര്‍ത്താ ചാനലിന്റെ എഡിറ്ററും അവതാരകയുമായ ബര്‍ഖാ ദത്താണ് ഒരാളെന്നാണ് കരുതപ്പെടുന്നത്. സംഭാഷണ വേളയില്‍ നീര വിളിയ്ക്കുന്ന പേര് ബര്‍ഖ എന്നായതുകൊണ്ടാണ് ഇങ്ങനെ കരുതപ്പെടുന്നത്. ഡിഎംകെ നേതാവ് രാജയ്ക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം കിട്ടാനായി 2009 മേയില്‍ നടത്തിയ ചരടുവലികളുടെ ഭാഗമായായിരുന്നു ഈ സംഭാഷണം എന്നാണ് ആരോപണം. എന്നാല്‍ ഇത് വാര്‍ത്ത ശേഖരിയ്ക്കാനായി നടത്തിയ സംഭാഷണം മാത്രമാണെന്നും അതിനെ ചരടുവലികള്‍ക്കായി നടത്തിയ സംഭാഷണം എന്ന് വ്യാഖ്യാനിയ്ക്കുന്നത് ശരിയല്ലെന്നും എന്‍ഡിടിവിയുടെ ഗ്രൂപ്പ് സി ഇ ഒ നാരായണ റാവു ചാനലിന്റെ വെബ് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു മീഡിയ സെലിബ്രിറ്റിയായ ഹിന്ദുസ്ഥാന്‍ ഡയറക്ടര്‍ വീര്‍ സാങ്വി, മറ്റൊരു മാസികയുടെ മുന്‍ എഡിറ്റര്‍ എന്നിവരുമായി നീര നടത്തുന്ന ഫോണ്‍സംഭാഷണം ഇന്ത്യന്‍ രാഷ്ട്രീയത്തെ എങ്ങനെയൊക്കെ സ്വാധീനിയ്ക്കാമെന്നതിന്റെ നേര്‍സാക്ഷ്യമായി മാറുകയാണ്.
സ്പെക്ട്രം ഇടപാടില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച നീരാ റാഡിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരെ തന്റെ താല്പര്യങ്ങള്ക്കു വേണ്ടി ഉപയോഗിക്കുന്നതിന്റെ വിവരങ്ങള്‍ ദില്ലിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'ഓപ്പണ്‍' എന്ന മാസികയാണ് പുറത്തുവിട്ടത്. 2ജി സ്പെക്ട്രം ഇടപാട് വിവാദമായതിനേത്തുടര്‍ന്ന് 2009 മേയ് 11 മുതല്‍ ജൂലൈ 11 വരെ കേന്ദ്ര ആദായനികുതി വകുപ്പ് ചോര്‍ത്തിയ സംഭാഷണങ്ങളാണു പുറത്തുവിട്ടതെന്ന് ഓപ്പണ്‍ മാസികയുടെ വെബൈസൈറ്റ് വിശദീകരിയ്ക്കുന്നു. രാജയ്ക്കുവേണ്ടിയും മുകേഷ് അംബാനിക്കുവേണ്ടിയും നീരാ റാഡിയ ഈ ജേര്‍ണലിസ്റ്റുകളെ ഉപയോഗിച്ച് ലോബിയിങ് നടത്തുന്നതിന്റെ തെളിവുകളും ഫോണ്‍ സംഭാഷണങ്ങളിലുണ്ട്.
വെഷ്ണവി കമ്യൂണിക്കേഷന്‍ എന്ന പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തിന്റെ ഉടമയാണ് നീര റാഡിയ. ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങളെ തുടര്‍ന്ന് 2008ലും 2009ലും റാഡിയയുടെ ഫോണ്‍ ആദായനികുതിവകുപ്പ് ചോര്‍ത്തിയിരുന്നു.
അംബാനി സഹോദരന്മാര് തമ്മിലുള്ള തര്‍ക്കത്തില്‍ മുകേഷ് അംബാനിക്ക് വേണ്ടിയുള്ള കരുനീക്കങ്ങള്‍, രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണകാലത്ത് തങ്ങള്ക്കിഷ്പ്പെട്ടവരെ മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ എന്നിവയാണ് ഫോണ്‍ സംഭാഷണങ്ങളിലെ പ്രധാന ചര്‍ച്ചകള്‍. വാതകതര്‍ക്കത്തില്‍ മുകേഷ് അംബാനിക്ക് അനുകൂലമായി വാര്‍ത്തകള്‍ തയ്യാറാക്കാന്‍ വീര്‍ സാങ്വിയോട് അഭ്യര്‍ഥിക്കുന്നത് സംഭാഷണത്തിലുണ്ട്. ദയാനിധി മാരനെ ഒഴിവാക്കി എ രാജയ്ക്ക് ടെലികോം വകുപ്പിന്റെ നേതൃത്വത്തിലെത്തിയ്ക്കാനായി റാഡിയ മാധ്യമപ്രവര്‍ത്തകര്‍ വഴി നടത്തുന്ന ശ്രമങ്ങളാണ് ഈ സംഭാഷണത്തിലൂടെ വ്യക്തമാവുന്നത്.
സോണിയയും പ്രധാനമന്ത്രിയും അഹമ്മദ് പട്ടേലുമൊക്കെ പലപ്പോഴും ഇവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ട്. ഈ നേതാക്കളെ എങ്ങനെയൊക്കെ സ്വാധീനിയ്ക്കാമെന്നാണ് സംഭാഷണങ്ങളിലുള്ളത്. കോണ്‍ഗ്രസ്-ഡിഎംകെ വകുപ്പുതര്‍ക്കം പരിഹരിക്കുന്നതിന് 2009 മേയിലാണ് നിര റാഡിയ ബര്‍ക്കയുടെ സഹായം തേടിയത്. ഡിഎംകെയുടെ പ്രതിനിധി ദയാനിധി മാരനാണെന്ന തെറ്റിദ്ധാരണ കോഗ്രസിനുണ്ടെന്നും ഈ തെറ്റിദ്ധാരണ നീക്കണമെന്നും റാഡിയ അഭ്യര്‍ഥിക്കുന്നുണ്ട്.
റാഡിയ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് സാങ്വി മറുപടി നല്കുന്നു. അതേ ദിവസം ബര്‍ക്ക ദത്തിനോടും റാഡിയ ഇതേക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ടിആര്‍ ബാലു ക്യാബിനറ്റില്‍ എത്തരുതെന്ന് മാത്രമാണ് കോഗ്രസിന്റെ താല്‍പ്പര്യമെന്നും രാജയോ അഴിഗിരിയോ അവര്‍ക്ക് പ്രശ്നമില്ലെന്നും ബര്‍ക്ക പറയുന്നു.
പ്രൈം ടൈമുകളില്‍ ഇന്ത്യന്‍ നൈനികതയെപ്പറ്റി ഘോരഘോരം സംസാരിയ്ക്കുകയും ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തെ ഉത്തേജിപ്പിയ്ക്കുന്ന ചോദ്യങ്ങള്‍ തൊടുക്കുകയും ചെയ്യുന്ന ഈ മാധ്യമ ശിങ്കങ്ങള്‍ യഥാര്‍ത്ഥത്തില്‍ അധികാര ദല്ലാളന്മാരാണോ?
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications