പൊലീസ് സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് 7 മരണം

ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ബോംബാണ് പൊട്ടിത്തെറിച്ചത്. മാവോവാദികള്‍ സ്ഥാപിച്ചിരുന്ന ബോംബ് നിര്‍വീര്യമാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇത് പോലീസിന് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.
ഈ ബോംബ് കാണാന്‍ ഞായറാഴ്ച കാലത്ത് വന്‍ ജനക്കൂട്ടമാണ് സ്‌റ്റേഷന്‍ പരിസരത്ത് എത്തിയത്. നാട്ടുകാര്‍ കൂടിനില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ബോംബ് പൊട്ടുകയായിരുന്നു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ 12 പേരെ ഔറംഗബാദ് നഗരത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications