അധ്യാപകന്‍ 3 കുട്ടികളെ കിണറ്റിലെറിഞ്ഞു
ബാംഗ്ലൂര്‍: അനുസരണക്കേട് നടത്തിയെന്നാരോപിച്ച് അധ്യാപകന്‍ കിണറ്റിലെറിഞ്ഞ മൂന്ന് കുട്ടികളിലൊരാള്‍ മരിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയിലാണ് സംഭവം.
മാന്‍വിയിലെ സിദ്ധരൂദ പ്രൈമറി സ്‌കൂളിലെ അഞ്ച് വയസ്സുകാരിയായ ഗഗനയാണ് മരിച്ചത്. ഗഗനയ്‌ക്കൊപ്പം കിണറ്റിലെറിയപ്പെട്ട ബസവരാജ (11), ഇന്ദ്രകുമാര്‍ (11) എന്നീ വിദ്യാര്‍ഥികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ക്ലാസ് അധ്യാപകനായ രാമണ്ണയാണ് കുട്ടികളെ കിണറ്റിലേക്ക് തള്ളിയിട്ടത്. കഴിഞ്ഞ ദിവസം ക്ലാസ് നടക്കുന്നതിനിടെ അനുസരണക്കേട് കാണിച്ചുവെന്ന കുറ്റത്തിനാണ് മൂന്ന് കുട്ടികളെ രാമണ്ണ കിണറ്റില്‍ തള്ളിയിട്ടത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ക്ഷുഭിതരായ നാട്ടുകാര്‍ രാമണ്ണയെ മര്‍ദ്ദിച്ചു.
ഫയര്‍ഫോഴ്‌സ് എത്തിയാണ് ഗഗനയുടെ മൃതദേഹം കണ്ടെടുത്തത്. രാമണ്ണയെ പൊലീസ് അറസ്റ്റു ചെയ്തുട്ടുണ്ട്.












Click it and Unblock the Notifications