വിഎസിനെ നേരില്‍ കാണുമെന്ന് ലാവലിന്‍ സാക്ഷി

മുഖ്യമന്ത്രിയെ കാണാന്‍ ദീപക് കുമാര്‍ ക്ലിഫ് ഹൗസില്‍ പോയിരുന്നെങ്കിലും അദ്ദേഹം ദില്ലിയില്‍ ആയിരുന്നതിനാല്‍ മടങ്ങി. മുഖ്യമന്ത്രി സത്യസന്ധനാണെന്നും തിരികെയെത്തുംവരെ കാത്തിരിക്കുമെന്നും ദീപക് കുമാര്‍ പറഞ്ഞു.
എല്ലാ രേഖകളും കൈമാറും. തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലും വിഎസ് ഉള്‍പ്പെടെയുള്ളവര്‍ സത്യം മനസ്സിലാക്കണം. കേസിന്റെ രേഖകളെല്ലാം സിബിഐക്കു നല്‍കിയിട്ടുണ്ടെന്നും ജീവനു ഭീഷണിയുള്ള കാര്യം അവരെ അറിയിച്ചിട്ടുണ്ടെന്നും ദീപക് കുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ എറണാകുളം മുതല്‍ ആലപ്പുഴ വരെ ഒരു വാഹനം പിന്തുടര്‍ന്നതായും തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ച് അവര്‍ പോയതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications