കോണ്ടം ഉപയോഗിക്കാമെന്ന് വത്തിക്കാന്‍

എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ തടയാന്‍ ഉറകള്‍ സഹായകമാവുമെങ്കില്‍ ഇതിന്റെ ഉപയോഗം തടയേണ്ടതില്ലെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു. ഒരു ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലാണ് പോപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
പുരുഷ വേശ്യകള്‍ ഉറ ഉപയോഗിക്കുന്നത് എയ്ഡ് പകരുന്നത് തടയാന്‍ ഒരുപരിധി വരെ സഹായിച്ചേക്കും. ഇത്തരം ചില അവസരങ്ങളില്‍ മാത്രമാണ് ഉറയുടെ ഉപയോഗം ന്യായീകരിയ്ക്കാന്‍ സാധിയ്ക്കുക. എന്നാല്‍ രോഗത്തെ നേരിടാനുള്ള ധാര്‍മ്മിക രീതിയായി ഇതിനെ കാണാനാവില്ലെന്നും പോപ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തെ എതിര്‍ത്തുകൊണ്ടുള്ള പോപ്പിന്റെ അഭിമുഖം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കോണ്ടത്തിന്റെ ഉപയോഗം എയ്ഡസ് പ്രതിരോധത്തിന് നല്ല വഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്തായാലും വത്തിക്കാന്റെ ഈ നിലപാട് മാറ്റത്തിന് ചരിത്രപരമായ പ്രാധാന്യമാണ് നിരീഷകരില്‍ പലരും കല്‍പിയ്ക്കുന്നത്.












Click it and Unblock the Notifications