ദിവസേന 8 കുട്ടികള്‍ ജീവനൊടുക്കുന്നു
ദില്ലി: രാജ്യത്ത് 14 വയസ്സിന് താഴെയുള്ള എട്ട് കുട്ടികള്‍ ദിവസേന ആത്മഹത്യ ചെയ്യുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 1450 പെണ്‍കുട്ടികളുള്‍പ്പെടെ 2951 കു്ട്ടികളാണ് ജീവനൊടുക്കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ബാല ആത്മഹത്യകള്‍ നടക്കുന്നത്. 2009ല്‍ ഇവിടെ 266 ആണ്‍കുട്ടികളും 242 പെണ്‍കുട്ടികളും ജീവനൊടുക്കി. പശ്ചിമ ബംഗാള്‍ (453), കര്‍ണാടക (266), തമിഴ്‌നാട് (280), ഛത്തീസ്ഗഢ് (180), രാജസ്ഥാന്‍ 161), ഒറീസ്സ (136), ഉത്തര്‍പ്രദേശ് (113) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ജമ്മു കശ്മീര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങൡ രണ്ട് ബാലആത്മഹത്യകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മണിപ്പൂരില്‍ 14 വയസ്സിന് താഴെയുള്ള ആരും ആത്മഹത്യ ചെയ്തിട്ടില്ല. ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് 15-29 പ്രായപരിധിയ്ക്കിടെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications