ഒറീസയിലെത്തിയ അരുന്ധതിയ്ക്ക് കരിങ്കൊടി

ഇടതുപക്ഷ ആഭിമുഖ്യമുള്ള മാസിക നടത്തിയ സമ്മേളനത്തിന് എത്തിയപ്പോഴാണ് അരുന്ധതിയെ തടയാന്‍ ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ ശ്രമിച്ചത്.
ഇവരെ തടയാനുള്ള പ്രവര്‍ത്തകരുടെ ശ്രമം സംഘട്ടനത്തില്‍ കലാശിച്ചു. കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ക്കു പരുക്കേറ്റെന്നു പൊലീസ് അറിയിച്ചു.
എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിച്ചുണ്ച്. കശ്മീരിനെക്കുറിച്ച് അരുന്ധതിറോയി നടത്തിയ അഭിപ്രായപ്രകടനം ദേശ വിരുദ്ധമാണെന്നും അവര്‍ ഭൂവനേശ്വറില്‍ എവിടെ എത്തിയാലും തടയുമെന്നും എബിവിപി സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം അജയ്കുമാര്‍ സാഹുവിന്റെ നേതൃത്വത്തിലെത്തിയ സംഘം യോഗത്തിന്റെ സംഘാടകരെ അറിയിച്ചു.
തുടര്‍ന്ന് ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത് പ്രകടനം നടത്തി. ഇതാണു സംഘര്‍ഷത്തിനു വഴിതെളിച്ചത്.












Click it and Unblock the Notifications