കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഹാഫ് മാരത്തോണില്‍ അനില്‍ അംബാനിയും

  • By Lakshmi
Google Oneindia Malayalam News

Delhi Half Marathon
ദില്ലി: തലസ്ഥാന നഗരിയില്‍ നടന്ന എയര്‍ടെല്‍ ഹാഫ് മാരത്തോണ്‍ 2010 മത്സരത്തില്‍ ഇത്തവണയും റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് മേധാവി അനില്‍ അംബാനി ഇത്തവണയും പങ്കെടുത്തു.

21.097 കിലോമീറ്റര്‍ ഒരു മണിക്കൂറും 39 മിനിട്ടും കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ തവണ ഒരു മണിക്കൂറും 50 മിനിട്ടും വേണ്ടിവന്നിരുന്നു.

സിനിമ കായിക രംഗങ്ങളിലെ ഒട്ടേറെ പേര്‍ മാരത്തോണില്‍ പങ്കെടുക്കുന്നതിനും വീക്ഷിക്കുന്നതിനുമായി എത്തിയിരുന്നു.

നടന്മാരായ രാഹുല്‍ ബോസ്, ഗുല്‍ പനാംഗ്, കിരണ്‍ ബേഡി ഐപിഎസ്, ഹോക്കി ടീം മുന്‍ക്യാപ്റ്റന്‍ ധന്‍രാജ് പിള്ളൈ തുടങ്ങിയവരെല്ലാം മാരത്തണില്‍ പങ്കെടുത്തിരുന്നു.

ഞായറാഴ്ച രാവിലെ 7.30നായിരുന്നു ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ദില്ലി ഹാഫ് മാരത്തോണ്‍.

മാരണത്തോണിലെ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കെനിയയില്‍ നിന്നും എത്യോപ്യയില്‍ നിന്നുമുള്ളവരാണ് ആദ്യത്തെ 15 സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

പുരുഷ വിഭാഗത്തില്‍ കെനിയയുടെ ഗെഫോറി മുടയ്് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എത്യോപ്യക്കാരിയായ ലെലിസ ഡിസൈസയാണ് വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

English summary
A record 30,222 people gathered near Hotel Ashok on Sunday morning to take part in the Airtel Delhi Half Marathon, Great Delhi Run, Wheelchair Event and Senior Citizen"s run. Celebrity participants of the Great Delhi Run, actors Gul Panag and Rahul Bose, former cop Kiran Bedi and industrialist Anil Ambani. Former captain of the India hockey team, Dhanraj Pillai, was also present in the stands.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X