Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയക്കെതിരെയുള്ള രംഗങ്ങള്‍ നീക്കി

ഹൈദരാബാദ്: ദേശീയ നേതൃത്വം കടുത്ത രീതിയില്‍ പ്രതികരിച്ചതോടെ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടെലിവിഷനില്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച ഭാഗങ്ങള്‍ നീക്കി പരിപാടി വീണ്ടും പുനഃസംപ്രേഷണം ചെയ്തു. പരിപാടി സോണിയ ഗാന്ധിക്കെതിരേയുള്ളതല്ലെന്നു ചാനല്‍ ഔദ്യോഗിക വീശദീകരണവും നല്‍കി.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും സംപ്രേഷണം ചെയ്ത പരിപാടി ഞായറാഴ്ച രാവിലെ 8 മണിക്കു വീണ്ടും സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. പരിപാടി വിവാദമായതോടെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഇതിനായി കാത്തിരുന്നത്. എന്നാല്‍, എല്ലാം പ്രതീക്ഷകളും അട്ടിമറിച്ച്, തീര്‍ത്തും വ്യത്യസ്തമായ പരിപാടിയായിരുന്നു ഞായറാഴ്ച ചാനല്‍ സംപ്രേഷണം ചെയ്തത്.

കോണ്‍ഗ്രസ് നേതൃത്വം, സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ എന്നിവയെ വിമര്‍ശിച്ച ഭാഗങ്ങള്‍ പൂര്‍ണമായും പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പുനസംപ്രേഷണത്തിന്റെ ഭാഗമായി പരിപാടിയുടെ പല ഭാഗങ്ങളും റീഷൂട്ട് ചെയ്യുകയും ചെയ്തു.

അതേസമയം, നേരത്തേ സംപ്രേഷണം ചെയ്ത പരിപാടി സോണിയ ഗാന്ധി, പ്രധാനമന്ത്രി എന്നിവര്‍ക്കെതിരല്ലെന്ന് ചാനല്‍ സിഇഒ പ്രിയദര്‍ശിനി റാം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച സംപ്രേഷണം ചെയ്ത ഒരു പരിപാടിയില്‍ ഇവരുടെ പേരുകളും ഉള്‍പ്പെട്ടു എന്നു മാത്രം. സാക്ഷി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയിലും ജഗന്‍ മോഹന്റെ ഇടപെടല്‍ ഉണ്ടാകാറില്ല. ഇത് തികച്ചും നിഷ്പക്ഷമായ പ്രവര്‍ത്തിക്കുന്ന ചാനലാണ് പ്രിയദര്‍ശിനി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+