6 ആണ്‍കുട്ടികളെ ലൈംഗികപീഡനത്തിന് ഇരകളാക്കി
പുനെ: ആണ്‍കുട്ടികളെ പീഡിപ്പിച്ച സംഗീതാധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. മുപ്പത്തിനാലുകാരനായ ദീപക് ലംകാദെയെയാണ് ഭോസരി പൊലീസ് അറസ്റ്റുചെയ്തത്.
തന്റെയടുത്ത് സംഗീതാഭ്യസനത്തിനെത്തുന്ന ഏഴിനും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാമ് ദീപക് ലൈംഗികമായി ചൂഷണം ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനമെന്ന കുറ്റം ചുമത്തിലായണ് അഹമദ്‌നഗര്‍ സ്വദേശിയായ ഇയാളെ അറസ്റ്റുചെയ്തിരിക്കുന്നത്.
2010 ജൂണ്‍ 14നും നവംബര്‍ 18നും ഇടയിലുള്ള കാലത്താണ് ഇയാള്‍ കുട്ടികളെ ചൂഷണം ചെയ്തത്. കുട്ടികളുടെ കൂട്ടത്തിലുള്‌ല പതിനാറുകാരന്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് പീഡനകാര്യം പുറത്തറിഞ്ഞത്.
ഈ കുട്ടിയുടെ മാതാപിതാക്കളാണ് ആദ്യം പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഗീതം അഭ്യസിപ്പിക്കുന്നതിനൊപ്പം തന്നെ ഇയാള്‍ ശിവാജിവാദിയിലുള്ള ഗണപതിക്ഷേത്രത്തിന്റെ മേല്‍നോട്ടം കൂടി വഹിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ അടുത്ത് സംഗീതോപകരണങ്ങള്‍ പഠിക്കാനെത്തുന്ന ആറു വിദ്യാര്‍ഥികളും ദരിദ്രമായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
പീഡന വിവരം രക്ഷിതാക്കളെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ദീപക് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. കോടതിയില്‍ ഹാജരാക്കിയ ഇയാളെ നവംബര്‍ 23വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications