മുംബൈയില്‍ രണ്ടാം വിമാനത്താവളത്തിന് അനുമതി
മുംബൈ: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് മുംബൈയില്‍ രണ്ടാമത്തെ വിമാനത്താവളത്തിന് അനുമതി ലഭിച്ചു. നവി മുംബയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്രപരിസ്ഥിതിവനം വകുപ്പ് അനുമതി നല്‍കിയതോടെയാണ് അവസാനത്തെ കടമ്പയും ഒഴിഞ്ഞത്.
നിലവില്‍ മുംബൈയിലുള്ള ഛത്രപതി ശിവജി വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതൊഴിവാക്കാനാണ് പുതിയത് നിര്‍മ്മിക്കുന്നത്.
കേന്ദ്രപരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ് പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേണമെങ്കില്‍ ഇന്ന് തന്നെ ആരംഭിക്കാമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications