2ജി: മന്‍മോഹനെ ന്യായീകരിച്ച് സ്വാമി
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിയമയുദ്ധത്തിനിറങ്ങിയ ജനത പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി കളംമാറ്റി ചവിട്ടുന്നു.
ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ന്യായീകരിച്ച് സംസാരിച്ചാണ് സ്വാമി നിലപാട് മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയത്.
പ്രധാനമന്ത്രിയെ നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വഴിതെറ്റിച്ചതാകാമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി അറിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് തടയാന്‍ ശ്രമിച്ചില്ലെന്നു സുപ്രീംകോടതി വിമര്‍ശിച്ചതിനു പിന്നാലെയാണു സ്വാമിയുടെ ന്യായീകരണം. സ്വാമിയുടെ ഹര്‍ജി പരിഗണിയ്ക്കുമ്പോഴാണ് കോടതി മന്‍മോഹന്റെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു.
മന്‍മോഹനെ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ നിയമജ്ഞര്‍ പരാജയപ്പെട്ടുവെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications