Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബയുടെ അനുഗ്രഹം തേടി യെഡിയൂരപ്പ

Yeddyurappa
ബാംഗ്ലൂര്‍: രാജിയുണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ സത്യസായി ബാബയുടെ 85-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനും, അനുഗ്രഹം തേടാനും പുട്ടപര്‍ത്തിയിലേക്ക് പോയി. അതേ സമയം യെഡിയൂരപ്പയുടെ ദില്ലി സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ഇതുവരെയില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

യെഡിയൂരപ്പയെ മാറ്റാന്‍ ഞായറാഴ്ച രാത്രിി ചേര്‍ന്ന ബിജെപി ദേശീയ നേതൃയോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ ആവശ്യത്തിന് വഴങ്ങാന്‍ കര്‍ണാടക മുഖ്യമന്ത്രി തയാറായിട്ടില്ല.

യെഡിയൂരപ്പയുടെ ഭാവി തീരുമാനിക്കാന്‍ യോഗം തന്നെ ചുമതലപ്പെടുത്തിയതായി ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി പിന്നീട് മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു.തീരുമാനമെടുക്കുംമുമ്പ് ഒരുവട്ടംകൂടി ചര്‍ച്ചയ്ക്ക് യെഡിയൂരപ്പയെ ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

അതേ സമയംതനിക്ക് പത്തോ ഇരുപതോ പേരുടെയല്ല, 110-120 എംഎല്‍എമാരുടെ പിന്തുണയാണുള്ളതെന്നും തന്നെ മാറ്റാനാവില്ലെന്നുമാണ് ഞായറാഴ്ച അദ്ദേഹം കര്‍ണാടകയില്‍ പറഞ്ഞത്. തന്നെ മാറ്റുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന സന്ദേശമാണ് യെഡിയൂരപ്പ ഇതിലൂടെ നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+