മാത്യു ടി ജനതാദള്‍ സെക്യുലര്‍ സംസ്ഥാന പ്രസിഡന്റ്
കൊച്ചി: ജനതാദള്‍ സെക്യൂലര്‍ സംസ്ഥാന പ്രസിഡന്റായി മാത്യു ടി തോമസ് എം.എല്‍.എയെ തെരഞ്ഞെടുത്തു. സമവായ ചര്‍ച്ചകളിലൂടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇതോടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ എന്‍എം ജോസഫ് സ്ഥാനരഹിതനാകും.
മുന്‍ ഗതാഗതമന്ത്രിയായ മാത്യൂ ടി. തോമസ്, പാര്‍ട്ടി നേതൃത്വം ഇടതുമുന്നണിയുമായി ഇടഞ്ഞതോടെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്.
എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫില്‍ ചേര്‍ന്ന് സോഷ്യലിസ്റ്റ് ജനതാദള്‍ രൂപീകരിച്ചപ്പോള്‍ മാത്യൂ ടി തോമസ് ജനതാദള്‍ സെക്യൂലറിന്റെ ഭാഗമായി എല്‍ഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications