വില്യമിന്റെ ദാമ്പത്യത്തിന് ആയുസ്സില്ലെന്ന് ബിഷപ്

വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണുമായുള്ള വിവാഹം 2011ല്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെയാണ് ലണ്ടനിലെ വില്ലസ്‌ഡെന്‍ ബിഷപ് പീറ്റ് ബ്രോഡ്‌ബെന്റ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ബിഷപ് വിവാദപ്രവചനം നടത്തിയിരിക്കുന്നത്.
വിവാഹ തകര്‍ച്ചയുടെ കാര്യത്തില്‍ റെക്കോഡിട്ട വിഷയലമ്പടന്മാരാണ് രാജകുടുംബാംഗങ്ങള്‍', 'രാജഭരണം അഴിമതിയും ലൈംഗികതയും നിറഞ്ഞതാണ്' എന്നതടക്കം രൂക്ഷമായ വിമര്‍ശനങ്ങളാണ് ബിഷപ് പീറ്റ് ബ്രോഡ്‌ബെന്റ് ഫേസ്ബുക്കില്‍ കുറിച്ചത്.
ബിഷപ്പിന്റെ പ്രവചനത്തിനും രൂക്ഷാഭിപ്രായങ്ങള്‍ക്കുമെതിരേ ബ്രിട്ടീഷ് എം.പിമാരും സഭാധ്യക്ഷന്‍മാരും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ബ്രോഡ്‌ബെന്റിന്റെ നടപടി ക്രൂരവും അവഹേളനപരവുമാണെന്നു ലണ്ടന്‍ ബിഷപ് റിച്ചാര്‍ഡ് ചാര്‍ട്രസ് പറഞ്ഞു.
വില്ല്യം-കേറ്റ് ബന്ധം ഏഴുവര്‍ഷം മാത്രമേ നീണ്ടുനില്‍ക്കൂവെന്നും ചാള്‍സ്-ഡയാന വിവാഹബന്ധം ഇതേരീതിയിലായിരുന്നെന്നും ബ്രോഡ്‌ബെന്റ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications