ചാള്‍സ് രാജാവിനെ വേണ്ടെന്ന് ബ്രിട്ടീഷുകാര്‍
എലിസബത്ത് രാജ്ഞിക്കുശേഷം ബ്രിട്ടന്റെ കിരീടം ചാള്‍സ് രാജകുമാരനു കൈമാറുന്നതില്‍ ഭൂരിപക്ഷം ബ്രിട്ടിഷുകാര്‍ക്കും എതിര്‍പ്പ്. വില്യം രാജകുമാരനും പ്രതിശ്രുത വധുകെയ്റ്റ് മിഡില്‍ടണും രാജാവും രാജ്ഞിയുമാകണമെന്ന് ആഗ്രഹിക്കുന്നവരാണു ഭൂരിപക്ഷം.
വില്യമും കെയ്റ്റും തമ്മിലുള്ള വിവാഹം അടുത്തവര്‍ഷം നടക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ന്യൂസ് ഒഫ് ദ് വേള്‍ഡ്, സണ്ടേ ടൈംസ് എന്നീ ദിനപത്രങ്ങള്‍ നടത്തിയ സര്‍വെയിലാണു ചാള്‍സ് രാജകുമാരനോടുള്ള പ്രജകളുടെ എതിര്‍പ്പ് പുറത്തുവന്നത്.
ന്യൂസ് ഒഫ് ദ് വേള്‍ഡ് സര്‍വെയില്‍ പങ്കെടുത്തവരില്‍ 64 ശതമാനം പേരും വില്യമിനെ രാജാവാക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സണ്ടേ ടൈംസ് സര്‍വെയില്‍ പങ്കെടുത്തവരില്‍ 44 ശതമാനം പേര്‍ കിരീടം വില്യമിനു കൈമാറാന്‍ ചാള്‍സ് തയാറാകണമെന്നു നിര്‍ദേശിച്ചു. 37 ശതമാനം പേര്‍ ചാള്‍സിനെ അനുകൂലിച്ചു.
താന്‍ രാജാവായാല്‍, ഭാര്യ കാമില്ല പാര്‍ക്കര്‍ രാജ്ഞിയാകുമെന്നു കഴിഞ്ഞദിവസം ചാള്‍സ് രാജകുമാരന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications