കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍ മാറിടം പരിശോധിച്ച് അപമാനിച്ചു

  • By Lakshmi
Google Oneindia Malayalam News

ലണ്ടന്‍: വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ മുപ്പതുകഴിഞ്ഞ സ്ത്രീയോട് മാറിടം കാണിയ്ക്കാന്‍ ആവശ്യപ്പെട്ടു.

അമേരിക്കയിലെ ഷാലെറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവമുണ്ടായത്. 28 വര്‍ഷം യുഎസ് എയര്‍വേസില്‍ ഉദ്യോഗസ്ഥയായിരുന്ന കാത്തി ബോസ്സിയ്ക്കാണ് അപമാനകരമായ സുരക്ഷാ പരിശോധന നേരിടേണ്ടിവന്നത്. സ്തനാര്‍ബുദത്തില്‍ നിന്നും രക്ഷപ്പെട്ടയാളാണ് കാത്തി.

അസുഖത്തെത്തുടര്‍ന്ന് ഇവരുടെ ഒരു സ്തനം നീക്കം ചെയ്തിരുന്നു. ഈ ഭാഗത്ത് ഉപയോഗിക്കുന്ന പ്രോസ്‌തെറ്റിക് ബ്രെറ്റ് തുറന്നുകാണിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

സുരക്ഷാ പരിശോധന നടക്കുന്നതിനിടെ ഉദ്യോഗസ്ഥകളില്‍ ഒരാള്‍ കൃത്രിമ മാറിടത്തില്‍ കൈവെച്ച് ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ കാത്തി കാര്യം പറഞ്ഞു.

അപ്പോള്‍ ഇത് തുറന്നുകാണിക്കണമെന്നായി ഉദ്യോഗസ്ഥ, അങ്ങനെ ആ ഉദ്യോഗസ്ഥ തന്റെ വസ്ത്രത്തിനുള്ളില്‍ നിന്നും വെപ്പുമാറിടം പുറത്തെടുത്തുപരിശോധിച്ചുവെന്ന് കാത്തി പറയുന്നു. കാത്തി ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു.

ഇത്തരം ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്നകാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി മാര്‍ഗനിര്‍്‌ദ്ദേശം നല്‍കണമെന്നും വ്യക്തികളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നുമാണ് കാത്തി പറയുന്നത്. ഓഗസ്റ്റില്‍ നടന്ന സംഭവത്തെക്കുറിച്ച് കാത്തി പുറത്തുപറയുന്നത് ഇപ്പോഴാണ്.

English summary
Cancer survivor forced to show prosthetic breast during airport screening. The incident took place at Charlotte Douglas International Airport in August.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X