തെക്കന്‍ കൊറിയയില്‍ ആക്രമണം, ഓഹരി വിപണി ഇടിഞ്ഞു
മുംബൈ: ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയം എപ്പോഴും ഓഹരി വിപണിയെ വന്‍ തോതില്‍ ബാധിയ്ക്കും. നവംബര്‍ 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇന്ത്യയിലെ ഓഹരി വിപണി രണ്ട് ശതമാനത്തിലേറെയാണ് താണത്.
വടക്കന്‍ കൊറിയ തെക്കന്‍ കൊറിയയുടെ ചില ദ്വീപുകളില്‍ ഷെല്ലാക്രമണം നടത്തിയതായിരുന്നു ഈ ഇടിയലിന് കാരണം. സെന്‍സെക്സ് 600 പോയന്റിലേറെയാണ് ഇടിഞ്ഞത്.
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വിപണികളുടെ അവസ്ഥ ഈ രീതിയിലായിരുന്നു.
സെന്‍സെക്സ് 19344.20 (-613.39)
നിഫ്ടി 5826.45 (-183.55)
നിഫ്ടി 5900 ന് താഴെ വന്നത് ഒട്ടും തന്നെ ശുഭമായി വിപണി കാണുന്നില്ല. രാവിലെ മുതല്‍ തന്നെ വിപണി ഉഷാറിലായിരുന്നില്ല. 2ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് ദില്ലിയിലെ രാഷ്ട്രീയ സ്ഥിതികള്‍ വഷളാവുന്നത് വിപണിയെ തളര്‍ത്തിയിരുന്നു. അതിന് പുറമേയാണ് കൊറിയയിലെ പ്രശ്നം ഉണ്ടായിരിയ്ക്കുന്നത്.
കൊറിയന്‍ ഭീതിയില്‍ ഇറക്കം തുടങ്ങിയതോടെ വന്‍ തോതില്‍ വില്പന ഉണ്ടാവുകയായിരുന്നു. 200 പോയന്റില്‍ നിന്ന് ഇടിവ് 600 പോയന്റിലെത്താന്‍ 15 മിനുട്ട് പോലും എടുത്തില്ല. ഒരു സമയത്ത് സെന്‍സെക്സ് 613 പോയന്റുവരെ താണു.
കൂടുതല്‍ വിപണി വാര്‍ത്തകളും ഓഹരി വിലയും












Click it and Unblock the Notifications