മന്‍മോഹനെ വിമര്‍ശിച്ചിട്ടില്ലെന്ന് സുപ്രീം കോടതി
ദില്ലി: 2 ജി സ്‌പെക്ട്രം കേസില്‍ പ്രധാനമന്ത്രി മന്‍മോഹനെ വിമര്‍ശിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ടെലികോം മന്ത്രിയായിരുന്ന രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തിയെന്ന കേസിന്റെ വിശദാംശങ്ങള്‍ തേടുകയാണുണ്ടായത്.
ഇത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്‌വി, എ കെ. ഗാംഗുലി എന്നിവര്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. വിവരം നല്‍കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ വെറുതെയിരിക്കില്ലെന്നും രണ്ടംഗ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications