അധ്യാപിക മര്‍ദ്ദിച്ച കുട്ടി മരിച്ചു
ലഖ്‌നൊ: അധ്യാപിക മര്‍ദ്ദിച്ച നാലാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഉത്തര്‍പ്രദേശിലെ മലീഹാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫുല്ലൗര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്.
അധ്യാപികയായ ശിക്ഷ മിത്രയുടെ മര്‍ദ്ദനമേറ്റാണ് തന്റെ മകള്‍ സുമന്‍ മരിച്ചതെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്.
എന്നാല്‍ ശിക്ഷ വിദ്യാര്‍ഥിയെ ചെറുതായൊന്നു തല്ലുകമാത്രമേ ചെയ്തിട്ടുള്ളുവെന്നും ഇതൊരിക്കലും കുട്ടിയുടെ മരണത്തിന് കാരണമാകില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം ഇക്കാര്യത്തില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലായാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശിക്ഷാ മിത്ര കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതേവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതേവരെ കേസൊന്നും രജിസ്റ്റര്‍ചെയ്തിട്ടില്ല.


Click it and Unblock the Notifications