ടെലികോം ചോര്‍ത്തല്‍: ഐഎഎസുകാരന്‍ അറസ്റ്റില്‍
ദില്ലി: സ്വകാര്യ ടെലികോം കമ്പനിക്കു രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതിന് ഐഎഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ബംഗാള്‍ കേഡറിലെ 1994 ബാച്ച് ഐഎഎസ് ഓഫിസര്‍ രവി ഇന്ദര്‍ സിങ്ങിനെയാണു റെയ്ഡില്‍ ദില്ലി പൊലീസ് പിടികൂടിയത്.
കോര്‍പറേറ്റുകള്‍ക്കു വേണ്ടി സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തിയതെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അറയിച്ചു. രഹസ്യവിരം ചോര്‍ത്തിയതിന് ഈവര്‍ഷം പിടിയിലാകുന്ന മൂന്നാമത്തെ ഐഎഎസ് ഉദ്യോഗസ്ഥനാണു രവി ഇന്ദര്‍.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനവുമായി ബന്ധപ്പെട്ട വ്യവസായതാല്‍പര്യമുള്ള വിവരങ്ങള്‍ ടെലികോം കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം.












Click it and Unblock the Notifications