പാര്‍ട്ടിയെ അനുസരിയ്ക്കുമെന്ന് യെഡിയൂരപ്പ

മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തവെ ചൊവ്വാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച വൈകിട്ട് ദില്ലിയിലെത്തിയിട്ടും പാര്‍ട്ടി അധ്യക്ഷനെ കാണാന്‍ തയ്യാറാകാതിരുന്ന യെഡിയൂരപ്പ ചൊവ്വാഴ്ച രാവിലെയാണ് നിലപാടില്‍ മാറ്റംവരുത്തിയത്.
പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് നേതാക്കളുമായി ചര്‍ച്ചനടത്തുമെന്നും വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും യെഡിയൂരപ്പ പറഞ്ഞു.












Click it and Unblock the Notifications