12കാരിയെ പീഡിപ്പിച്ച സംഭവം: പ്രതികള്‍ക്ക് തടവ്
കൊച്ചി: പന്ത്രണ്ടുവയസുകാരി പീഡനത്തിന് ഇരയായ കേസില്‍ പ്രതികള്‍ക്കു കഠിനതടവും പിഴയും ശിക്ഷ. കേസിലെ പ്രതികളായ കിഴക്കമ്പലം പൊയ്യക്കുന്നം കൗന്നമോടത്ത് മഹേഷി (20) നെയും കുട്ടിയുടെ അമ്മ സിന്ധുവിനെയുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
ഒന്നാംപ്രതിയായ മഹേഷിന് പന്ത്രണ്ടുവര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയുമാണു ശിക്ഷ. പിഴ ഒടുക്കാന്‍ വീഴ്ച വരുത്തിയാല്‍ ഒന്നാംപ്രതി മഹേഷ് നാലുവര്‍ഷം തടവു കൂടി അനുഭവിക്കണം. മകളെ കാമുകനായ മഹേഷിന് കാഴ്ചവച്ച സിന്ധുവിനെ കോടതി മൂന്നുവര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
സിന്ധുവിന്റെ കാമുകനായ മഹേഷ് രണ്ടുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധമാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കാരണമായതെന്നു കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
സ്വകാര്യ ബസ് ജീവനക്കാരനായ പ്രതി സിന്ധുവിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്നും കുട്ടിയുടെ പിതാവ് വീട്ടിലില്ലാതിരുന്ന സമയത്തു നടന്ന സംഭവം പൈശാചികവും ക്രൂരവുമായി കണക്കിലെടുത്ത് പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ബി. ഗഫൂര്‍ വാദിച്ചു.
സംഭവസമയം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ സഹോദരനെ പുറത്തേക്കു പറഞ്ഞയച്ചതു സിന്ധുവാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. മാതാവില്‍നിന്നും കുട്ടിക്ക് ആവശ്യമായ പരിരക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ ഒന്നാം പ്രതിയോടൊപ്പം പെണ്‍കുട്ടിയുടെ അമ്മയും കുറ്റക്കാരിയാണെന്നു കോടതി പറഞ്ഞു.












Click it and Unblock the Notifications