Get Updates
Get notified of breaking news, exclusive insights, and must-see stories!

വലിച്ചവനെ പിടിച്ചില്ലെങ്കില്‍ പൊലീസിനെ പിടിക്കണം

കൊച്ചി: പൊതുസ്ഥലങ്ങളിലെ പുകവലിക്കാരെ നിര്‍ബ്ബന്ധമായും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഹൈക്കോടതി. വീഴ്ചവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍ നായര്‍, ബിപി റേ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. പുകവലി നിരോധന ഉത്തരവു നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ പരാതിയുള്ളവര്‍ അക്കാര്യം ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുള്ള 1999 ലെ കോടതി വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് പാലക്കാട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കെതിരേയുള്ള കോടതിയലക്ഷ്യ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

പട്ടാമ്പി സ്വദേശി രാമരാജാണ് ഹര്‍ജി നല്‍കിയത്. കലക്ടര്‍മാര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കാരണമില്ലെന്നും സംസ്ഥാനത്തുടനീളം കോടതി ഉത്തരവു പൂര്‍ണതോതില്‍ നടപ്പാക്കിയിട്ടുണ്ടെന്നും കോടതി വിലയിരുത്തി.

കോടതി ഉത്തരവു ലംഘിച്ചെന്ന പരാതി അസാധാരണമായതിനാല്‍ ഇതിന്റെ പേരില്‍ കലക്ടര്‍മാര്‍ക്കെതിരേ നടപടി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കോടതിവിധി പൂര്‍ണമായി നടപ്പാക്കുന്നതിനായി ഉത്തരവു ലംഘിക്കപ്പെട്ടാല്‍ അക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി ലംഘിക്കുന്നവര്‍ക്കെതിരേ നടപടി എടുപ്പിക്കുകയാണു വേണ്ടത്.

കോടതി ഉത്തരവു നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഡിജിപി നല്‍കിയിട്ടുണ്ടെന്നു കോടതി വിലയിരുത്തി. 1999 ല്‍ പുറപ്പെടുവിച്ച വിധി ലംഘിച്ചുവെന്നാരോപിച്ച് കലക്ടര്‍മാര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു.

കോടതി വിധി ലംഘിച്ചിട്ടുണ്ടെങ്കില്‍ പരാതിയുള്ളവര്‍ നേരത്തെതന്നെ കോടതിയെ സമീപിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+