ടോമിന് തച്ചങ്കരിയ്ക്കു വീണ്ടും സസ്പെന്ഷന്
സസ്പെന്‍ഷനിലുള്ള തച്ചങ്കരിയെ വീണ്ടും സസ്പെന്‍ഡ് ചെയ്യുന്നത് സംബന്ധിച്ച് രണ്ടഭിപ്രായമുണ്ട്. ഇപ്പോഴത്തെ സസ്പെന്ഷന് ഒരു സാങ്കേതിക നടപടി മാത്രമാണെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.
തച്ചങ്കരിയുടെ സസ്പെന്ഷന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് െ്രെടബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നുവെന്ന് ഹൈക്കോടതിയുടേതായി ഒരു പരാമര്‍ശമുണ്ടായിരുന്നു. ആഗസ്ത് 13നുണ്ടായ ഈ പരാമര്‍ശത്തിനു പരിഹാരമാണ് ഇപ്പോഴത്തെ നടപടി.
തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ എന്നതു സംബന്ധിച്ച് നേരത്തെ ട്രൈബ്യൂണല്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് സസ്പെന്ഷന് സ്റ്റേ ചെയ്ത നടപടിക്കുമേലുള്ള തീരുമാനം വിശാല ബെഞ്ചിനു കൈമാറി. സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തു.
െ്രെടബ്യൂണല്‍ വിശാല ബെഞ്ചില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും സസ്പെന്ഷന് സ്റ്റേ ചെയ്ത കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ തച്ചങ്കരിയെ വീണ്ടും സസ്പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. ഇതുപ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
എന്നാല്‍, ദുബായില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് നേരത്തെ ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ് നല്കിയ റിപ്പോര്‍ട്ട് ഇപ്പോഴത്തെ നടപടിക്ക് ആധാരമാക്കിയിട്ടുണ്ടെന്നാണ് സൂചന.
കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് പി.സി. ജോര്‍ജ് എം.എല്‍.എ. മുഖ്യമന്ത്രിക്കു നല്കിയ കത്താണ് തച്ചങ്കരിയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച അന്വേഷണത്തിന് വഴിമരുന്നിട്ടത്.