കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി: പ്രതിദിന നറുക്കെടുപ്പ് നിര്‍ത്തിവെച്ചു

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പ് ധനവകുപ്പ് നിര്‍ത്തിവച്ചു. നറുക്കെടുപ്പ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് തീരുമാനം.

പ്രതിദിന നറുക്കെടുപ്പ് തല്‍ക്കാലം പുനാരാരംഭിക്കേണ്ടെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് നിര്‍ദേശം നല്‍കിയത്. തല്‍സ്ഥിതി തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ലോട്ടറി അച്ചടി നിര്‍ത്തിവച്ചു. പ്രതിദിന ലോട്ടറി നറുക്കെടുപ്പ് പുനരാരംഭിയ്ക്കുന്നത് കേസ് നടത്തിപ്പിന് തിരിച്ചടിയാവുമെന്ന് കണ്ടാണ് തീരുമാനം.

ലോട്ടറി വില്‍പ്പനക്കാരുടെ ആവശ്യം പരിഗണിച്ച് സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് പ്രതിദിനമാക്കാന്‍ കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി തന്നെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെത്തുടര്‍ന്ന് ലോട്ടറിയുടെ അച്ചടിയും തുടങ്ങിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ മുഖ്യമന്ത്രിതന്നെ റദ്ദാക്കിയിരിക്കുന്നത്. ബുധനാഴ്ച നറുക്കെടുക്കുന്ന വിന്‍-വിന്‍ ലോട്ടറി മാത്രമാണ് ഇപ്പോഴുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X