അനുമതിയില്ലാതെ വിമാനം; വൈറ്റ്ഹൗസ് ഒഴിപ്പിച്ചു
വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണിലെ പ്രത്യേക നിയന്ത്രിത വ്യോമ മേഖലയില്‍ ചെറുവിമാനം അതിക്രമിച്ചു കയറി.
സെസ്‌ന 183 ശ്രേണിയില്‍ പെട്ട ചെറുവിമാനമാണ് വിലക്കുകള്‍ ലംഘിച്ച് വാഷിങ്ടണിനു മുകളിലൂടെ പറന്നത്. രണ്ടു യുഎസ് എഫ് 16 വിമാനങ്ങള്‍ നല്‍കിയ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്നു ചെറുവിമാനം വിര്‍ജീനയില്‍ ഇറക്കി. ഒരു വിദ്യാര്‍ഥിയാണ് ഈ ചെറുവിമാനം പറപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൗസിന്റെ ഏതാനും ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചെറുവിമാനം പറപ്പിച്ച യുവാവിനെ എഫ്ബിഐ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications