വിപണി വീണ്ടും താഴോട്ട്
മുംബൈ: വിപണി വീണ്ടും താഴോട്ട്. നവംബര്‍ 23 ബുധനാഴ്ച സെന്‍സെക്സ് വീണ്ടും താണത് 231 പോയന്റാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 613 പോയന്റ് വരെ താണ് പിന്നെ കയറി നഷ്ടം 200 പോയന്റിലാക്കി ചുരുക്കിയിരുന്നു. പക്ഷേ ബുധനാഴ്ചയും വിപണിയ്ക്ക് ഭീതിയില്‍ നിന്ന് കരകയറാനായില്ല.
സെന്‍സെക്സ് 19,459.85 (-231.99)
നിഫ്ടി 5,865.75 (-69.00)
വിപണി നേരത്തിന്റെ അവസാന മണിയ്ക്കൂറിലായിരുന്നു വില്പന സമ്മര്‍ദ്ദം ഏറിയത്. എഫ് ആന്‍റ് ഒ സെറ്റില്‍മെന്റിന് തൊട്ടു മുന്നിലത്തെ കച്ചവടമായതായിരുന്നു വില്പനയുടെ പ്രധാന കാരണം. സി ബി ഐ എല്‍ ഐ സി ഹൗസിംഗ് ഫാനാന്‍സിന്റെ ഓഫീസ് പരിശോധിച്ചത് റിയല്‍ എസ്റ്റേറ്റ് ബാങ്കിംഗ് ഓഹരികള്‍ വന്‍ അടിയായി.
വരും ദിവസങ്ങളിലും വിപണി വന്‍ ഉണര്‍വ് കാണിയ്ക്കുമെന്ന് പറയാറായിട്ടില്ല. സെന്‍സെക്സ് ഇനിയും 500 പോയന്റിലേറെ താഴോട്ട് പോകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വിദേശ ഫണ്ടുകള്‍ കാര്യമായി വാങ്ങല്‍ നടത്തുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും വില്പനക്കാരാണ് താനും.












Click it and Unblock the Notifications