ആന്ധ്രാ മുഖ്യമന്ത്രി റോസയ്യ രാജിവെച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പ്രണബ് മുഖര്‍ജി, വീരപ്പ മൊയ് ലി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയെ തീരുമാനിയ്ക്കുന്ന ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നാണ് അറിയുന്നത്. റെഡ്ഡി സമുദായത്തില്‍ നിന്നുള്ള കിരണ്‍ റെഡ്ഡിയായിരിക്കും മുഖ്യമന്ത്രിയാവുകയെന്നും സൂചനകളുണ്ട്.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാവായ ജഗ്ഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ക്കെതിരെയും പ്രധാനമന്ത്രി മന്‍മോഹനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പരിപാടി സംപ്രേക്ഷണം ചെയ്തത് ആന്ധ്രാ രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റോസയ്യ രാജിപ്രഖ്യാപനം നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications