വിദേശയുവതിയെ മാനഭംഗപ്പെടുത്തി ഡ്രൈവര്‍ അറസ്റ്റില്‍
അഹമദാബാദ്: തായ്‌വാനില്‍ നിന്നുള്ള വനിതയെ മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവറെ ഗുജറാത്ത് പൊലീസ് അറസ്റ്റുചെയ്തു.
രാജസ്ഥനാന്‍ സ്വദേശിയായ ഓട്ടോഡ്രൈവറാണ് പിടിയിലായത്. നവംബര്‍ 22ന് തിങ്കളാഴ്ച രാത്രിയായിരുന്നു ഇയാള്‍ വിദേശവനിതയെ മാനഭംഗപ്പെടുത്തിയത്.
വസ്ത്രപൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന വനിത രാത്രിയാത്രയ്ക്കായി ഇയാളുടെ ഓട്ടോ വിളിക്കുകയായിരുന്നു.
യാത്രക്കിടയില്‍ ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക കൊണ്ടുപോയശേഷം ഓട്ടോഡ്രൈവര്‍ ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നു. യുവതിയുടെ പാരതിയെത്തുടര്‍ന്നാണ് അറസ്റ്റ്.












Click it and Unblock the Notifications