കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍മാഡിയുടെ അറസ്റ്റിന് സാദ്ധ്യത

  • By Ajith Babu
Google Oneindia Malayalam News

Suresh Lalmadi
ദില്ലി: അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്ന് സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് പോയിരിക്കുന്ന കല്‍മാഡി മടങ്ങി എത്തിയാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

ലണ്ടനില്‍ 2009ല്‍ നടന്ന ക്യൂന്‍സ് ബാറ്റണ്‍ റിലേയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഗെയിംസ് ഭാരവാഹികളായ ടി.എസ്. ദര്‍ബാരി, സഞ്ജയ് മഹീന്ദ്രു, എം. ജയചന്ദ്രന്‍ എന്നിവരെ സി.ബി. ഐ അറസ്റ്റ് ചെയ്തിരുന്നു.

ദര്‍ബാരിയെയും മഹീന്ദ്രുവിനെയും ചോദ്യം ചെയ്തപ്പോഴാണ് കല്‍മാഡിയുടെ നേരിട്ടുള്ള പങ്കാളിത്തം തെളിഞ്ഞത്. കല്‍മാഡിയുടെ വിശ്വസ്തനായിരുന്നു ദര്‍ബാരി. ഗെയിംസ് സംഘടാനത്തിനിടെ നടന്ന എല്ലാ ഇടപാടുകളും കല്‍മാഡിയുടെ അറിവോടെയാണെന്ന് ദര്‍ബാരി മൊഴി നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X