ആദ്യഫലം ബിജെപി-ജെഡിയു സഖ്യത്തിന് അനുകുലം

നിയമസഭാ മണ്ഡലങ്ങളൊടൊപ്പം, ഉപതിരഞ്ഞെടുപ്പ് നടന്ന ബങ്കാ പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണലും തിങ്കളാഴ്ചതന്നെ നടക്കും. സംസ്ഥാനത്ത് 52 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തിയതായാണ് കണക്ക്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ജെഡി(യു)ബിജെപി സഖ്യത്തിന് വന്‍വിജയമാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. ആദ്യഫലങ്ങള്‍ ഇവര്‍ക്ക് അനുകുലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഈ പ്രവചനങ്ങളെയെല്ലാം തള്ളിക്കളയുകയും ആര്‍ജെഡി-എല്‍ജെപി സഖ്യം അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
243 അംഗസഭയില്‍ ജെ.ഡി.(യു)വിന് 88 ഉം സഖ്യകക്ഷിയായ ബി.ജെ.പി.ക്ക് 55ഉം സീറ്റുകളുണ്ട്. ലാലുവിന്റെ ആര്‍ജെഡിക്ക് 54ഉം രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് പത്തും സീറ്റുകളുമാണുള്ളത്.
കോണ്‍ഗ്രസിന് ഒമ്പതംഗങ്ങളേയുള്ളു. 122 എന്ന മാന്ത്രികസംഖ്യ കടക്കുന്ന പാര്‍ട്ടിയോ സഖ്യമോ ആണ് സംസ്ഥാനത്ത് അധികാരത്തിലേറുക.












Click it and Unblock the Notifications