ഞാന്‍ വിതച്ചതാണ് കൊയ്യുന്നത്: കസബ്
മുംബൈ: വിതയ്ക്കുന്നതെന്താണോ അതേ കൊയ്യാന്‍ പറ്റുകയുള്ളൂ. അതാണ് താന്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് മുംബൈ ഭീകരാക്രമണത്തില്‍ പിടിക്കപ്പെട്ട പാര് ഭീകരന്‍ അജ്മല്‍ കസബ്.
മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ സന്ദര്‍ശിച്ച മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവ് ഏക്‌നാഥ് ഖഡ്‌സെയോടായിരുന്നു കസബിന്റെ ഈ പരാമര്‍ശം.
ആര്‍തര്‍ റോഡ് ജയിലിലെ ജീവിതം എങ്ങനെയുണ്ടെന്ന ഖഡ്‌സെയുടെ ചോദ്യത്തിന് മറുപടിയായിരുന്നു കസബിന്റെ ആത്മീയച്ചുവകലര്‍ന്ന മറുപടി.
ദ്യന്തര വകുപ്പ് മന്ത്രി ആര്‍.ആര്‍. പാട്ടീലും ഖഡ്‌സെയുടെ ഒപ്പുമുണ്ടായിരുന്നു. ജയിലില്‍ അന്തേവാസികള്‍ വളരെ കൂടുതലാണെന്ന് ആര്‍.ആര്‍. പാട്ടീല്‍ ചൂണ്ടിക്കാട്ടി.
781 പേര്‍ക്ക് താമസിക്കാനുള്ള സ്ഥലത്ത് 2000 പേരാണ് ഉള്ളത്. ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു എന്നു പാട്ടീല്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications