മത്സരിച്ച രണ്ടിടത്തും റാബ്രി ദേവി പൊട്ടി
പട്‌ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവി മത്സരിച്ച രണ്ട് മണ്ഡലത്തിലും പരാജയപ്പെട്ടു. റാഘവപൂര്‍, സോനെപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് റാബ്രി മത്സരിച്ചത്.
ആദ്യലീഡ് നിലയില്‍ റാഘവപൂരില്‍ റാബ്രി മുന്നിലായിരുന്നു. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ ജനതാദള്‍ യുവിലെ സതീഷ് കുമാര്‍ റാബ്രി ദേവിയുടെ ലീഡ് മറികടക്കുകയായിരുന്നു. സോനെപൂരിലെ സിറ്റിങ് എംഎല്‍എയാണ് റാബ്രി.
തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സഖ്യത്തിന് 54 സീറ്റുകളാണ് ലഭിച്ചത്.ആര്‍ജെഡി സഖ്യത്തില്‍ എല്‍ജെപിയാണ് നേട്ടമുണ്ടാക്കിയത് എന്നത് ശ്രദ്ധേയമാണ്.
243 നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം ബങ്ക ലോക്‌സഭാ സീറ്റിലേക്കുമാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും മത്സരിച്ചപ്പോള്‍ ആര്‍ജെഡി 168 ഉം ജെഡിയു 141 ഉം ബിജെപി 102 ഉം സീറ്റുകളിലാണ് മത്സരിച്ചത്.












Click it and Unblock the Notifications