ജനം വോട്ടു ചെയ്തത് വികസനത്തിന്: നിതീഷ്
പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ജനം വികസനത്തിനാണ് വോട്ട് ചെയ്തതെന്ന് നിയുക്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മത-ജാതി അടിസ്ഥാനത്തിലുള്ള തന്ത്രങ്ങള്‍ പാളുമെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണ് കാട്ടുന്നത്. സ്ത്രീകളും പിന്നോക്ക വിഭാഗങ്ങളും സര്‍ക്കാരിലുള്ള പ്രതീക്ഷ നിലനിര്‍ത്തി. വരുന്ന അഞ്ചുവര്‍ഷവും ജനങ്ങള്‍ക്കായി പ്രവര്‍ത്തനം തുടരും.
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം
ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയെന്നല്ലാതെ തന്റെ കയ്യില്‍ മാന്ത്രിക വടിയൊന്നുമില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നേരിട്ടു വിളിച്ച് അഭിനന്ദിച്ചതായും നിതീഷ് പറഞ്ഞു.












Click it and Unblock the Notifications