യെഡിയൂരപ്പയ്ക്ക് മുന്നില്‍ ബിജെപി കീഴടങ്ങി

അഴിമതിയ്‌ക്കെതിരെ ദേശീയതലത്തില്‍ പ്രക്ഷോഭം നടത്തുമ്പോഴും അഴിമതി വിവാദത്തിലകപ്പെട്ട സംസ്ഥാനമുഖ്യമന്ത്രിയ്ക്ക് മുന്നില്‍ കീഴടങ്ങേണ്ട അവസ്ഥയാണ് ബിജെപി നേതൃത്വത്തിന് വന്ന് ചേര്‍ന്നിരിയ്ക്കുന്നത്. യെഡിയൂരപ്പയെ രാജിവെപ്പിച്ച് മുഖം രക്ഷിയ്ക്കാനായിരുന്നു പാര്‍ട്ടി കേന്ദ്രനേതൃത്വം ആദ്യംമുതല്‍ക്കെ ശ്രമിച്ചിരുന്നത്. എന്നാല്‍ യെഡിയൂരപ്പ ഉയര്‍ത്തിയ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി കീഴടങ്ങുകയായിരുന്നു.
അടുത്ത മാസം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്നതും മന്ത്രിസഭ തന്നെ വീഴത്തുമെന്ന യെഡിയൂരപ്പയുടെ ഭീഷണിയുമാണ് ബിജെപിയെ വെട്ടിലാക്കിയതെന്ന് സൂചനകളുണ്ട്. ഇതിന് പുറമെ ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയും കര്‍ണാടകയിലെ ജാതിസമവാക്യങ്ങളും യെഡിയൂരപ്പയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും കേന്ദ്രനേതൃത്വത്തെ പിന്തിരിപ്പിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications