ഭാര്യയ്ക്ക് 18ആയില്ലെങ്കില്‍ സെക്‌സ് കുറ്റകരം
ദില്ലി: പതിനെട്ട് തികയാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കണമെന്ന് ശുപാര്‍ശ.
ലൈംഗികപീഡനം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി ആഭ്യന്തര മന്ത്രി പി ചിദംബരം 2009ല്‍ നിയോഗിച്ച സമിതിയാണ് ഈ ശുപാര്‍ശ മുന്നോട്ടുവയ്ക്കുന്നത്.
ഇതുപോലെ ഒട്ടേറെ സുപ്രധാന ഭേദഗതി നിര്‍ദ്ദേങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
ഭേദഗതി ശുപാര്‍ശ അനുസരിച്ച്, ഭര്‍ത്താവ് പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായി, അവരെ നിയമപരമായി വിവാഹം ചെയ്തതാണെങ്കില്‍ കൂടി, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായിരിക്കും,
ഉഭയകക്ഷി സമ്മതത്തോടെയാണെങ്കില്‍ പോലും പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും കുറ്റകരമാണെന്നാണ് സമിതി വിലയിരുത്തിയത്.
പുതിയ ഭേദഗതി മുസ്ലീം സമുദായത്തില്‍ നിന്ന് വന്‍ എതിര്‍പ്പ് ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്ലാമിക നിയമമനുസരിച്ച്, ഒരു യുവതി ലൈംഗിക വളര്‍ച്ചയെത്തിയാല്‍ വിവാഹിതയാവാം. അതിന് പ്രായവുമായി ബന്ധമില്ല.












Click it and Unblock the Notifications