Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് ഫോണുകളുടെ വില ഇനിയും കുറയും

അടുത്ത വര്‍ഷം സ്മാര്‍ട്ട് ഫോണുകളുടെ വില ഇനിയും കുറയുമെന്നാണ് പ്രധാന മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്. നോകിയയും സാംസങും ഡെലും ബ്ലാക്ക്ബെറിയും എച്ച്ടിസിയും ഒക്കെ ഈ അഭിപ്രായത്തോട് യോജിയ്ക്കുന്നുണ്ട്. അടുത്ത വര്‍ഷം വില കുറയുമെങ്കിലും വില്പന ഏറും. കൂടുതല്‍ ആളുകള്‍ ത്രീ ജി ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങും. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഫോണ്‍ വഴി ഉപയോഗിയ്ക്കാന്‍ തുടങ്ങും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മികച്ച സ്മാര്‍ട്ട് ഫോണുകളുടെ വില വന്‍ തോതില്‍ താഴേയ്ക്ക് വന്നു. ഒരു വര്‍ഷത്തിന് മുമ്പ് 12,000 രൂപ നല്‍കേണ്ടിയിരുന്ന ഏറ്റവും കുറഞ്ഞ സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണിന് ഇപ്പോള്‍ വില 6000 രൂപയ്ക്ക് താഴെയാണ്.

ഇന്ത്യന്‍ ഫോണ്‍ നിര്‍മാതാക്കളുടെ രംഗ പ്രവേശമാണ് ഈ മാറ്റത്തിന് പ്രധാന കാരണണായത്. പുതു പുത്തന്‍ സാങ്കേതിക വിദ്യകള്‍ വന്നത് ഇതിന് സഹായകമായി. ഇതിനൊപ്പം ഇടത്തരക്കാരുടെ വരുമാനവും കൂടി. മികച്ച സാമ്പത്തിക അവസ്ഥയാണ് ഇത് ഒരുക്കിയത്.

മൊബൈല്‍ ഓഫീസും മൊബൈല്‍ ഇന്റര്‍നെറ്റും പുഷ് മെയിലും ഒക്കെ ഉള്ളതാണ് പുതിയ സ്മാര്‍ട്ട് ഫോണുകള്‍. ഇത്തരം പുത്തന്‍ സംവിധാനങ്ങള്‍ ഉള്ള ഫോണുകള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍. എന്നാല്‍ തുടക്കക്കാര്‍ ഇത്തരം ഫോണുകള്‍ വാങ്ങാറില്ല.

നവംബര്‍ തുടക്കത്തില്‍ ടാറ്റ ഡൊക്കോമൊ ത്രി ജി സൗകര്യം തുടങ്ങിയിരുന്നു. വൈകാതെ മറ്റ് മൊബൈല്‍ സേവന ദാതാക്കളും ഇത് തുടങ്ങും. ഇത് സാധാരണക്കാരുടെ മൊബൈല്‍ ഉപയോഗം കൂട്ടാന്‍ കാരണമായേയ്ക്കും. ഇപ്പോള്‍ ഫോണ്‍ ഉപയോക്താക്കളുടെ നാല് ശതമാനം പേര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളാണ്.

ഇന്ത്യയിലെ രണ്ടാമത് കൂടുതല്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ സാംസങാണ്. ഇവര്‍ ഇറക്കിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഫോണിന് 8800 രൂപയേ വിലയള്ലു. എല്‍ ജി യുടെ സ്മാര്‍ട്ട് ഫോണിന് ഇപ്പോള്‍ 1200 രൂപയാണ് വില. ഇത് 7500 രൂപയാക്കാനുള്ള നീക്കത്തിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+