ബിപിഒ ജീവനക്കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ചു
ദില്ലി: തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടരുന്നു. മുപ്പതു വയസ്സുകാരിയായ കോള്‍ സെന്റര്‍ ജീവനക്കാരി ഓടുന്ന കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായതാണ് ഏറ്റവും ഒടുവിലത്തേത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
ജോലി കഴിഞ്ഞ് തിരികെ വരികെയായിരുന്ന യുവതിയെ ദില്ലിയിലെ ദൗല ഖുവാമിനടത്തുവെച്ച് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. മംഗോല്‍പുരിയിലേക്ക് പോയ സംഘം
കാറിനുള്ളില്‍ വെച്ചു തന്നെ യുവതിയെ മാറിമാറി പീഡിപ്പിച്ചു. മൂന്ന് മണിക്കൂറിന് ശേഷം ദോല ഖുവാമിനടത്തു തന്നെ ഇവര്‍ യുവതിയെ ഇറക്കിവിടുകയായിരുന്നു.
തട്ടിക്കൊണ്ടു പോകലിനും പീഡനത്തിനും നാല് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications