Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷര്‍മിള ടാഹോറിന് രാജ് താക്കറെയുടെ താക്കീത്

Sharmila Tagore
മുംബൈ: സെന്‍സര്‍ബോര്‍ഡ് അധ്യക്ഷയായ മുന്‍കാല ബോളിവുഡ് നടി ഷര്‍മിള ടാഗോറിന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ താക്കീത്.

ഹിന്ദി ചിത്രങ്ങളില്‍ പലതിലും മുംബൈ നഗരത്തെ ബോംബെ എന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് രാജ് താക്കറെ ഷര്‍മ്മിളയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ബോംബെ എന്ന പേര് ഇപ്പോള്‍ ഉപയോഗത്തിലില്ലെന്നും 1996ല്‍ ഇത് നിയമപരമായി മുംബൈ എന്നാക്കിയതാണെന്നുമാണ് രാജ് താക്കറെ പറയുന്നത്. അതിനാല്‍ ചിത്രങ്ങളില്‍ ബോംബെ എന്ന് പറഞ്ഞാല്‍ അത് സെന്‍സര്‍ ചെയ്യണമെന്നാണ് രാജിന്റെ ആവശ്യം.

മഹാരാഷ്ട്രക്കാര്‍ക്ക് ബോംബെ എന്ന പേരുകേട്ടാല്‍ അത് അസഹനീയമാണെന്നും ഇതൊരു വൈകാരികപ്രശ്‌നമാണെന്നും കഴിഞ്ഞ ദിവസം ഷര്‍മ്മിള ടാഗോറിന് അയച്ച കത്തില്‍ രാജ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രങ്ങളില്‍ ബോംബെ എന്ന് ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടും അത് സെന്‍സര്‍ ചെയ്യാത്തതില്‍ ബോര്‍ഡ് കുറ്റക്കാരാണെന്നാണ് രാജ് പറയുന്നത്. ഇക്കാര്യം സംവിധായകനല്ല ബോര്‍ഡ് ആണ് ശ്രദ്ധിക്കേണ്ടതെന്നും കത്തില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+