Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്നു

ദില്ലി: മൊബൈല്‍ ഉപയോക്താക്കള്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്നു. ആദ്യ ഘട്ടത്തില്‍ ഹരിയാനയിലാണ് ഇതു പ്രവര്‍ത്തിക്കുക.

വരും ദിവസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഈ സംവിധാനം നിലവില്‍ വരും. മൊബൈല്‍ നമ്പര്‍ മാറ്റാതെ സര്‍വീസ് കമ്പനികളെ മാറ്റാമെന്നതാണു നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ സവിശേഷത.

ഏകദേശം എഴുപത് കോടിയോളം മൊബൈല്‍ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോട പഴയ നമ്പര്‍ നിലനിര്‍ത്തി പുതിയ മൊബൈല്‍ സേവനദാതാക്കളെ തേടാന്‍ ഒട്ടേറെ പേര്‍ തയാറാവുമെന്നാണ് കരുതപ്പെടുന്നത്.

നമ്പര്‍ മാറ്റാന്‍ ഏഴു ദിവസം കാലതാമസം എടുക്കും. എന്നാല്‍ ജമ്മുകശ്മീര്‍, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ 15 ദിവസം വേണ്ടിവരുമെന്ന് ട്രായ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

1900 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ സര്‍വീസ് കമ്പനിയെ മാറ്റാന്‍ സാധിക്കും. 19 രൂപയാണ് ഓപ്പറേറ്ററെ മാറാന്‍ ഉപയോക്താവിനു ചെലവാകുക. ഒരു തവണ നമ്പര്‍ മാറ്റിക്കഴിഞ്ഞാല്‍ 50 ദിവസം കഴിഞ്ഞട്ടെ മറ്റൊരു ഫോണ്‍ കമ്പനിയുടെ സേവനം തേടാന്‍ കഴിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+