Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിയുടെ വൈദ്യുതിബില്‍ 70ലക്ഷം!!

Antlia
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഒരുമാസത്തെ വൈദ്യുതിബില്‍ 70 ലക്ഷം. മുംബൈയില്‍ പണിത ആന്റ്‌ലിയ എന്ന വീട്ടിലെ ആദ്യത്തെ വൈദ്യുതിബില്ലാണിത്.

നേരത്തെ വലുപ്പത്തിന്റെയും സൗകര്യത്തിന്റെയും കാര്യത്തില്‍ വാര്‍ത്തകളില്‍ഇടം നേടിയ മുകേഷിന്റെ വീട് വൈദ്യുതിബില്ലിന്റെ കാര്യത്തിലും വാര്‍ത്തയില്‍ നിറയുകയാണ്.

കൃത്യമായി പറഞ്ഞാല്‍ 70,69,488 രൂപയാണ് വൈദ്യതിബില്‍. ഗാര്‍ഹിക ഇനത്തിലെ ഏറ്റവും ഉയര്‍ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര്‍ മാസം മുകേഷ് അംബാനിയും കുടുംബവും ചേര്‍ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളില്‍ ഉപയോഗിക്കുന്നത്രയും വൈദ്യുതിയാണ് മുകേഷ് കുടുംബവും ഒരു വീട്ടില്‍ ഉപയോഗിച്ചത്.

കൃത്യമായി ബില്‍ അടയ്ക്കുന്നു എന്ന വകയില്‍ 48,354 രൂപ ഇളവും മുകേഷിന് അനുവദിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 28നാണ് മുകേഷ് അംബാനിയും ഭാര്യ നിതയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം 27 നിലകളുള്ള ആന്റ്‌ലിയയില്‍ താമസം തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+