ലാവലിന് വീണ്ടും സമന്‍സ്

ലാവലിന് കേസിലെ ഒന്‍പതാം പ്രതിയാണ് കമ്പനി. ആറാംപ്രതിയും വൈസ് പ്രസിഡന്റുമായ ക്ലോസ് ട്രയന്റിനായി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റുവാറന്റും ഇതുവരെ നടപ്പാക്കാനായിട്ടില്ല.
ദില്ലിയിലെ മയൂര്‍ വിഹാറിലെ ഹോസ്‌കാസില്‍ ലാവലിന്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതായി സിബിഐ കോടതിയെ അറിയിച്ചിരുന്നതിനെത്തുടര്‍ന്നാണ് കോടതി ദില്ലിയിലേക്ക് സമന്‍സ് പുറപ്പെടുവിച്ചത്.
ക്ലോസ്ട്രയന്റ് വൈസ് പ്രസിഡണ്ടായിരുന്ന കാലത്താണ് കമ്പനിയുമായി കേരള സര്‍ക്കാര്‍ കരാര്‍ ഒപ്പുവെക്കുന്നത്. എന്നാല്‍ ക്ലോസ് ട്രന്റ് ഇപ്പോള്‍ ലാവലിന്‍ കമ്പനിയില്‍ സേവനം അനുഷ്ഠിയ്ക്കുന്നില്ലെന്നാണ് സിബിഐയ്ക്ക ്‌വിവരം ലഭിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications