ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യണമെന്ന് പ്രചണ്ഡ
കാഠ്മണ്ഡു: ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ നേപ്പാളിലെ മാവോവാദി നേതാവ് പ്രചണ്ഡ അനുയായികളോട് ആഹ്വാനം ചെയ്തു.
നേപ്പാളില്‍ മാവോവാദികള്‍ അധികാരത്തില്‍ വരുന്നതു തടയാന്‍ ഇന്ത്യ ഫ്യൂഡല്‍ശക്തികള്‍ക്കു പിന്തുണ നല്‍കുകയാണെന്നും പാര്‍ട്ടി പ്ലീനത്തില്‍ അദ്ദേഹം ആരോപിച്ചു.
വിദേശ ശക്തികളുടെ ഇടനിലക്കാരും രാജ്യത്തിനകത്തെ ഫ്യൂഡല്‍ ശക്തികളും അധീശത്വ മോഹിയായ ഇന്ത്യയുമാണ് നമ്മുടെ വര്‍ഗശത്രുക്കള്‍. വിദേശ ഇടപെടലിനെതിരെ ജനകീയ വിപ്ലവത്തിനൊരുങ്ങാന്‍ സമയമായി- പ്രചണ്ഡ അവതരിപ്പിച്ച രാഷ്ട്രീയ രേഖയില്‍ പറയുന്നു.
അതേസമയം, ഇന്ത്യയ്‌ക്കെതിരെ മാവോവാദികളുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് രാജാനുകൂല കക്ഷിയായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയാല്‍പ്പോലും മാവോവാദികളെ നേപ്പാള്‍ ഭരിക്കാന്‍ ഇന്ത്യ അനുവദിക്കില്ലെന്ന് ആര്‍പിപി നേതാവ് കമല്‍ ഥാപ്പ പറഞ്ഞു. രാജ്യത്തെ മുന്‍ ആഭ്യന്തര മന്ത്രിയാണ് ഥാപ്പ.












Click it and Unblock the Notifications