വിദ്യാര്‍ഥികളുമായി സെക്‌സ്; അധ്യാപികയ്ക്ക് തടവ്
ലണ്ടന്‍: വിദ്യാര്‍ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുപ്പത്തേഴുകാരിയും ഇന്ത്യന്‍ വംശജയുമായ ടീച്ചര്‍ക്ക് ബ്രിട്ടീഷ് കോടതി 16 മാസം തടവുശിക്ഷ വിധിച്ചു.
ബ്രിട്ടനിലെ ബര്‍ക്‌ഡേല്‍ ഹൈസ്‌കൂളില്‍ നീന്തല്‍ അധ്യാപികയായും ക്ലാസ് റൂം അസിസ്റ്റന്റായും ജോലിചെയ്യുന്ന ഹിന പട്ടേലിനാണ് ശിക്ഷവിധിച്ചിരിക്കുന്നത്.
15 വയസുകാരായ രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷവിധിച്ചത്.
രണ്ട് കുട്ടികളുടെ മാതാവായ ഹിന നേരത്തേ വിവാഹമോചനം നേടിയിരുന്നു. സ്‌കൂളിലെ സ്വഭാവവൈകൃതമുള്ള കുട്ടികളെ നോക്കുന്നതിനുള്ള ചുമതലകൂടി ഇവര്‍ക്കുണ്ടായിരുന്നു.
ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ അടുത്തിടപഴകിയിരുന്നു. ഇവര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് കോടതി പറഞ്ഞു.
ഒരു അധ്യാപികയുടെ സ്വഭാവത്തിന് നിരക്കാത്തതാണ് ഹിന ചെയ്തതെന്നും കുറ്റം വളരെ ഗൗരവമേറിയതാണെന്നും ജഡ്ജി പറഞ്ഞു. കുറ്റം ചെയ്തതായി സമ്മതിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.












Click it and Unblock the Notifications