Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിക്കോപ്പുശാലയില്‍ പൊട്ടിത്തെറി; 5 മരണം

Cordite Factory
കോയമ്പത്തൂര്‍: നീലഗിരി ജില്ലയിലെ അറുവങ്കാട്ടുള്ള പ്രതിരോധസേനാ വെടിക്കോപ്പുനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുജീവനക്കാര്‍ മരിച്ചു. ഗുരുതരമായ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച വൈകീട്ട് 3.20നുണ്ടായ സേ്ഫാടനത്തില്‍ ഫാക്ടറിയിലെ കോര്‍ഡയ്റ്റ് (സി.ഡി.) സെക്ഷന്‍മന്ദിരം പൂര്‍ണമായി തകര്‍ന്നു.

വെടിക്കോപ്പിനായുള്ള രാസവസ്തുക്കളുടെ അവസാനഘട്ട മിശ്രണത്തില്‍ ഏര്‍പ്പെട്ടിരുന്ന സുബ്രഹ്മണ്യം, ജയരാജ്, ഗോപി, ആനന്ദ്, ബാലസുബ്രഹ്മണ്യം എന്നിവരാണ് മരിച്ചത്. ഇതില്‍ രണ്ടുപേരുടെ ശരീരഭാഗങ്ങള്‍മാത്രമാണ് തിരച്ചിലില്‍ കണ്ടെത്താനായത്.

അഞ്ചുപേരും മരിച്ചതായി കോര്‍ഡയ്റ്റ് ഫാക്ടറി അധികൃതര്‍ സ്ഥിരീകരിച്ചു. മരിച്ചവരെല്ലാം തമിഴ്‌നാട്ടുകാരാണ്.

ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ ആയുധനിര്‍മാണ വിഭാഗത്തിന്റെ ഭാഗമാണ് അറുവങ്കാട്ടെ കോര്‍ഡയ്റ്റ് ഫാക്ടറി. ഇന്ത്യന്‍ പ്രതിരോധ സേന യുദ്ധസമയങ്ങളില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ പീരങ്കികളില്‍ നിറയ്ക്കുന്ന കോര്‍ഡയ്റ്റ് ആണ് ഇവിടെ നിര്‍മിക്കുന്നത്.

ഒട്ടേറെമലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ സ്്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ മലയാളികള്‍ ഇല്ലായിരുന്നു. കോര്‍ഡയ്റ്റ് ഫാക്ടറിയുടെ പ്രധാന കവാടത്തില്‍നിന്ന് ഒന്നരകിലോമീറ്റര്‍ ഉള്ളിലായാണ് സേ്ഫാടനത്തില്‍ തകര്‍ന്ന സി.ഡി. സെക്ഷന്‍മന്ദിരം.

സ്‌ഫോടനത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ പ്രധാന കവാടം അടച്ചു. ഭീമന്‍ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് തകര്‍ന്ന മന്ദിരത്തിന്റെ ഭാഗങ്ങള്‍ നീക്കുന്നുണ്ട്.

സേ്ഫാടനശേഷം എത്തിയ പ്രതിരോധസേനാംഗങ്ങള്‍ കുനൂര്‍മുതല്‍ ഊട്ടിവരെയുള്ള റോഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്വകാര്യവാഹനഗതാഗതം പൂര്‍ണമായും തടഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+