Get Updates
Get notified of breaking news, exclusive insights, and must-see stories!

കിരണിന്റെ സ്വപ്‌നം 'പ്രധാനമന്ത്രി രാഹുല്‍'

Kiran Reddy
ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റയുടനെ കിരണ്‍കുമാര്‍ റെഡ്ഡി തന്റെ ഒരു സ്വപ്‌നം മാധ്യമങ്ങളുമായി പങ്കുവച്ചു.

2014 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 41 സീറ്റിലും വിജയിച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കിരണ്‍കുമാര്‍ റെഡ്ഡി വ്യക്ത്മാക്കി.

അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണത്തിലായിരിക്കും എന്റെ പൂര്‍ണ ശ്രദ്ധ. രണ്ടായിരത്തിപതിനാലോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തി സര്‍ക്കാരിനു പുതിയ മുഖം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. തലസ്ഥാനമായ ഹൈദരാബാദിനെ ഏറ്റവും വലിയ നിക്ഷേപ സൌഹൃദ പ്രദേശമാക്കി മാറ്റും- കിരണ്‍ പറഞ്ഞു.

വൈഎസ്ആര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നും മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പാണ് അദ്ദേഹം തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് കിരണ്‍ റെഡ്ഡി അവകാശപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് നടന്ന ഹെലികോപ്്റ്റര്‍ അപകടത്തിലാണ് വൈഎസ് രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടത്.

അപ്രതീക്ഷിതമായി മുഖ്യമന്ത്രി കെ. റോസയ്യ രാജിവച്ച സാഹചര്യത്തിലാണ് നിയമസഭാ സ്പീക്കറായിരുന്ന കിരണ്‍ കുമാറിനെ പുതിയ മുഖ്യമന്ത്രിയായി സോണിയാ ഗാന്ധി തീരുമാനിച്ചത്. മന്ത്രിസഭയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും കിരണ്‍ റെഡ്ഡി വന്‍ അഴിച്ചു പണി നടത്തുമെന്നു സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+