കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും:മന്‍മോഹന്‍

  • By Lakshmi
Google Oneindia Malayalam News

Manmohan Singh
മുംബൈ: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഓര്‍മ പുതുക്കല്‍ ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭീകരാക്രമണത്തിനും ഇന്ത്യയുടെ ആത്മവീര്യത്തെ തകര്‍ക്കാനാവില്ലെന്ന് മുംബൈ സംഭവം തെളിയിച്ചു. ആക്രമണത്തെ ഒറ്റക്കെട്ടായി നേരിട്ട മുംബൈ ജനതയേയും സുരക്ഷാ ഉദ്യോഗസ്ഥരേയും രാജ്യം നമിക്കുന്നു- അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പാകിസ്താനോട് ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പാകിസ്താന് ഇന്ത്യ കത്തയച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് രാജ്യം ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു. മുബൈ മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍, ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തമന്ത്രി ആര്‍.ആര്‍. പാട്ടീല്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ദക്ഷിണ മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. തുടര്‍ന്ന് മറൈന്‍ ഡ്രൈവ് സീഫോര്‍ട്ടില്‍ പൊലീസ് പരേഡും നടന്നു.

തീവ്രവാദികളുടെ ആക്രമണം നടന്ന സിഎന്‍ജി ടെര്‍മിനലില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം, പെട്രോളിയം മന്ത്രി മുരളി ദേവ്‌റ തുടങ്ങിയവര്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.

രാവിലെ മുതല്‍ ദക്ഷിണ മുംബൈയിലെ രക്തസാക്ഷി മണ്ഡപത്തിലേക്കു ജനം ഒഴുകുകയാണ്. ഛത്രപതി ശിവാജി ടെര്‍മിനല്‍, താജ്, ഒബ്‌റോയ് ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരുന്നു.

English summary
Joining the nation in remembering those killed in the Mumbai terror attacks, Prime Minister Manmohan Singh on Friday pledged to redouble efforts to bring the perpetrators of the crime to justice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X