ലൈംഗിക പീഡനം വൈദികന് 7വര്‍ഷം തടവ്
ബര്‍ലിന്‍: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മുന്‍ കത്തോലിക്കാ പുരോഹിതന് ജര്‍മന്‍ കോടതി തടവുശിക്ഷ വിധിച്ചു.
ഏഴു വര്‍മാണ് തടവ്. പതിനൊന്നു വര്‍ഷത്തിനിടെ അള്‍ത്താര ബാലന്മാരുള്‍പ്പടെ 155 കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
ഇയാളുടെ കംപ്യൂട്ടറില്‍ നിന്ന് കുട്ടികളുടെ നഗ്‌നചിത്രങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അന്‍പതുകാരനായ ഈ മുന്‍ പുരോഹിതന്‍ കാസെല്‍ നഗരത്തിലെ ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു.
ലൈംഗീകാരോപണം ഉയര്‍ന്നതോടെ ഇയാളെ സഭാ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications