രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ജഗന്റെ സാക്ഷി

അന്തരിച്ച മന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനും കോണ്‍ഗ്രസ് എംപിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ സ്വന്തം ചാനലാണ് സാക്ഷി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയമായ തോല്‍വിയുടെ പശ്ചാത്തലത്തിലാണു സാക്ഷി ടിവി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചിരിക്കുന്നത്
കോണ്‍ഗ്രസില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു നേതാവ് ഇല്ലാതായിരിക്കുന്നുവെന്നും 125 വര്‍ഷത്തെ ചരിത്രത്തിനിടെ കോണ്‍ഗ്രസ് ഇത്രയും കഷ്ടകാലം ഒരിക്കലും നേരിട്ടിട്ടില്ലെന്നും വ്യാഴാഴ്ച രാത്രി സംപ്രേഷണം ചെയ്ത അവലോകന പരിപാടിയില്‍ വിമര്‍ശിക്കുന്നു.
കോമണ്‍വെല്‍ത്ത്, 2ജി സ്‌പെക്ട്രം അഴിമതികളുമായി ബന്ധപ്പെട്ട് സോണിയയ്‌ക്കെതിരേയും മന്‍മോഹന്‍സിംഗിനെതിരേയും ജഗന്റെ ചാനല്‍ വിമര്‍ശനം അഴിച്ചുവിട്ടതു വിവാദമായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നത് കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവം മൂലമാണെന്നും സോണിയാഗാന്ധിയുടെ റബര്‍ സ്റ്റാമ്പാണു പ്രധാനമന്ത്രിയെന്നുമാണു ചാനല്‍ നേരത്തേ വിമര്‍ശനം ഉന്നയിച്ചത്.












Click it and Unblock the Notifications